തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ശബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്ബോള്‍ സ്വീകരിക്കേണ്ട നിലപാടുകളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡിന് നിലപാട് അറിയിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രതിസന്ധിയും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചേക്കും.
അതേസമയം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുന്നതായാണ് സൂചന. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

