മൂവാറ്റുപുഴ:വാളകത്ത് വെള്ളത്തില്‍ വീണ് മരിച്ചയാള്‍ക്ക് അടിയന്തിര സര്‍ക്കാര്‍ ധനസഹായം 10,000 – രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം എല്‍ എ അറിയിച്ചു. വാളകം ആവുണ്ട ആട്ട മോളേല്‍ കുഞ്ചു തമ്പി ( 62 ) ആണ് വെള്ളകെട്ടില്‍ വീണ് മരിച്ചത്. കുടുംബത്തിന് അടിയന്തിര സഹായമായിട്ടാണ് റവന്യൂ വകുപ്പില്‍ നിന്നും 10,000 – രൂപ അനുവദിച്ചത്.
തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇന്ന് (വ്യാഴം) വീട്ടിലെത്തി കൈമാറും. കാലവര്‍ഷത്തെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ രണ്ട് പേരാണ് മരിച്ചത്. പെരിങ്ങഴ ആശാരിപറമ്പില്‍ കരുണാകരന്റെ ഭാര്യ. സരസ്വതി (65) നേരത്തെ മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു.ഇവര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് എല്‍ദോ എബ്രഹാം എം എല്‍ എ അറിയിച്ചു….


