സംസ്ഥാന സർക്കാരിന്റെ ഹരിതം-സഹകരണം പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകൾ വഴി സൗജന്യ വൃക്ഷ തൈ വിതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾ വഴി ഹരിതം-സഹകരണം പദ്ധതി ആവിഷ്കരിച്ചത്.മുവാറ്റുപുഴ സർവീസ് സഹകരണ ബാങ്കിൽ നടന്ന വൃക്ഷ തൈ വിതരണം ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് അംഗങ്ങളായ സലിം പാലം, റഫീക്ക് പുക്കടേശ്ശരി , അനസ് പി.പി, റിഷാദ് തോപ്പികുടി, സെക്രട്ടറി ജോഷി പോൾ, സണ്ണി കെ എ എന്നിവർ പങ്കെടുത്തു

