തിരുവനന്തപുരം : ദുരൂഹ പണമിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന്റെ ബെംഗളൂരു മേല്‍വിലാസത്തിലാവും നോട്ടീസ് നല്‍കുക. അതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്തേക്കില്ല.
ഇന്നലെ കെ എസ് ഐ ഡി സിയില്‍ നടത്തിയ പരിശോധനക്ക് ശേഷം അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് മടങ്ങി. കെ. എസ് ഐ ഡി സിയും എക്സാ ലോജിക്കിന് പണം നല്കിയ സി എം ആര് എല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാവും അടുത്ത നടപടി