മൂവാറ്റുപുഴ: പെരുമറ്റം വി.എം.പബ്ലിക് സ്കൂളിലെ ആനുവല്‍ സ്പോര്‍ട്സ് മീറ്റ് മൂവാറ്റുപുഴ സി.ഐ. സി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് പി.എം.അമീറലി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജൗഹറ ബഷീര്‍ സ്വാഗതം പറഞ്ഞു. മാനേജര്‍ ടി.എം.ജലാലുദ്ദീന്‍, പി.ടി.എ.പ്രസിഡന്റ് അനസ് തൈപറമ്പില്‍, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ ബുഷറ നാസര്‍, പി.എം.മാഹിന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണവും നടന്നു.

