യുണൈറ്റഡ് നേഷന്‍സ്: ആഗോളതലത്തില്‍ ഭീതിജനകമായ രീതിയില്‍ വ്യാപിച്ച കോവിഡ്-19 വിദ്യാഭ്യാസ മേഖലയിലും തിരിച്ചടി സൃഷ്ടിച്ചതായി യുനെസ്കോ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് 13 രാജ്യങ്ങളിലായി 29 കോടി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയതായി യുനെസ്കോ ഡയറക്ടര്‍ ഔദ്രേ അസൂലെ വ്യക്തമാക്കി. പകര്‍ച്ച വ്യാധികളുള്പ്പെടെയുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് മുന്‍പും സ്കൂളുകള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ അവയേക്കാള്‍ ഭീകരമായ അവസ്ഥയാണ് നിലവിലുള്ളത്. സ്ഥിതിഗതികള്‍ എത്രയുംവേഗത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ പറ്റിയില്ലെങ്കില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയേക്കാമെന്നും അവര്‍ നിരീക്ഷിക്കുന്നു.

