ന്യൂഡല്‍ഹി: ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. രാത്രി ഒരുമണിയോടെയാണ് ചാനലിന് സംപ്രേഷണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, മീഡിയവണിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് തുടരുന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോര്‍ട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂര്‍ കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്ക്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂര്‍ണമായും സംേപ്രഷണം തടഞ്ഞു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.


