Rd Media
കോതമംഗലം:ആരോഗ്യ ബോധവത്ക്കരണവും സൗഹൃദ സന്ദേശവുമായി തണല്‍ പ്രവര്‍ത്തകര്‍ തലവച്ചുപാറ കുടിയില്‍.’ഊരിലേക്കൊരു സാഹോദര്യ യാത്ര’ എന്ന പേരില്‍
തണല്‍ പാലിയേറ്റിവ് ആന്റ് പാരപ്ലീജിക് കെയര്‍ സൊസൈറ്റിയുടെയും നെല്ലിക്കുഴി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പും ഭക്ഷണ വസ്ത്ര വിതരണവും തലവച്ചു പാറ ആദിവാസി കുടിയില്‍ നടന്നത്.
പാലിയേറ്റിവ് രംഗത്തെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഊരിലെ ജീവിതങ്ങളെ കണുന്നതിനും ആരോഗ്യ സന്ദേശം കൈമാറുകയും കുടിയിലുള്ളവര്‍ക്ക് ഭക്ഷ്യവസ്തുകളുടെ കിറ്റും, വസ്ത്രങ്ങള്‍ കൈമാറുകയും ചെയ്തു.ബ്ലാവന കടത്തില്‍ നിന്ന് ജീപ്പില്‍ വനത്തിനുള്ളിലുടെയുള്ള കാട്ടു പാതയിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സംഘം ഊരിലെത്തിയത്.
കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.അനുപ് തുളസിയുടെയും ആലുവ വെല്‍ഫെയര്‍ ട്രസ്റ്റ് ഡോ.മന്‍സൂര്‍ ഹസ്സന് എന്നിവര്‍ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു.പരിശോധനക്ക് ശേഷം ചേര്‍ന്ന സൗഹൃദ സമ്മേളനം ഡോ.അനുപ് തുളസി ഉദ്ഘാടനം ചെയ്തു.തണല്‍ ജില്ല സെക്രട്ടറി സാബിത്ത് ഉമര്‍ അധ്യക്ഷത വഹിച്ചു.
ടി.എം.ഇല്ല്യാസ്,ഷാജി സെയ്തു മുഹമ്മദ്,ഡോ.മന്‍സൂര്‍ ഹസ്സന്, സി.പി.സലിം,പി.എച്ച്.ജമാല്‍ എന്നിവര്‍ സംസാരിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്.സുഗുണന്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അസിം നഴ്സുമാരായ സഫിയ റഹിം, വി.എം.റംല,സുമി, തണല്‍ വളണ്ടിയര്‍മാരായ സക്കീര്‍ മണിയാട്ടുകുടി, അജിന നാസര്‍, അഷ്റഫ് തേനാലില്‍, പരീത് പേപ്പതി,പെരുമ്പാവൂര്‍ അല്‍ഹിദായ ചാരിറ്റബിള്‍ അംഗങ്ങളായ അഫ്സല്, നൗഷാദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ഊരിലെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ ഇതില്‍ നിന്ന് മുക്തരാക്കി പുനരധിവസിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ഡോ.മന്‍സൂര്‍ ഹസന് ഊരുവാസികള്‍ക്ക് ഉറപ്പ് നല്കി.ഊരില്‍ തയ്യാറാക്കിയ കഞ്ഞിയും പയറും ഊര് വാസികളോടൊപ്പം കഴിച്ച് സ്നേഹാശ്ലേഷത്തോടെ തണല്‍ പ്രവര്‍ത്തകര്‍ ഊരില്‍ നിന്ന് മടങ്ങി.


