ന്യൂഡല്‍ഹി: ലോകം കൊറോണ ഭീതിയില്‍ ,കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഭീതിയിലായത്. 87 രാജ്യങ്ങളിലായി മൊത്തം രോഗബാധിതര്‍ 96,979 ആയി. ഇതില്‍ 3311 പേര് മരിച്ചു. ഇന്നലെ 55 പേരാണു മരിച്ചത്.
ഒരാള്‍ക്കു കൂടി രോഗബാധ.16 ഇറ്റലിക്കാര്‍ ഉള്‍പ്പെടെ മൊത്തം രോഗം ബാധിച്ചവര്‍ 30. ഇതില്‍ 3 പേര് (കേരളം) രോഗമുക്തര്‍. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന. എല്ലാ സംസ്ഥാനങ്ങളിലും ദ്രുതപ്രതികരണ സേന. ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിലും ഇത്തരം സേനകള്‍ . ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു; രാഷ്ട്രപതിഭവനിലെ മുഗള്‍ ഉദ്യാനം നാളെ അടയ്ക്കും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ബയോമെട്രിക് ഹാജര്‍ സംവിധാനം നിര്‍ത്തി. കായിക താരങ്ങള്‍ പരസ്പരം കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കാന്‍ നിര്‍ദേശം


