മൂവാറ്റുപുഴ:വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിന്റെ ഡയമണ്ട് ജൂബിലി യാഘോഷവും പൂർവ്വ അധ്യാപക സംഗമവും ,വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നിയമ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.” മത നിരപേക്ഷത ശക്തിപ്പെടുത്താൻ പൊതു വിദ്യാലയങ്ങൾക്ക് സാധിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു ” സ്കൂൾ മാനേജർ കമാണ്ടർ സി.കെ ഷാജി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രധാന അധ്യാപിക ജീമോൾ കെ. ജോർജ്ജ് സ്വാഗതം പറഞ്ഞു.സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക മിജി മത്തായിയെ യോഗത്തിൽ ആദരിച്ചു. മെറിറ്റ് അവാർഡുകളും എൻഡോവ്മെൻറുകളും വിതരണം ചെയ്തു. കലാകായി പ്രതിഭകളെ ആദരിച്ചു. റീന ഷാജി, പി.ടി.എ പ്രസിഡന്റ് മോഹൻദാസ് എസ് , എം. പി.ടി.എ പ്രസിഡന്റ് ജോളി റെജി, സുധീഷ് എം, സ്കൂൾ ലീഡറുമാരായ ആദിത്യൻ ടി.ജി. , ജൊയാന എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ബിജുകുമാർ ക്യതജ്ഞത രേഖപ്പെടുത്തി .തുടർന്ന് കുട്ടികളുടെ കലാപരിപാടി വജ്രം – 2024, ആഘോഷത്തിനു മാറ്റു കൂട്ടി.


