പത്തനംതിട്ട: കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സിനിമ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശബരിമല പരസ്യത്തിനായുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതിനായിട്ടാണ് ദേവസ്വം ബോര്‍ഡ് സിനിമ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരസ്യം നിര്‍മിക്കുന്നതിനായി ഒരുങ്ങിയത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും കുറവ് ഉണ്ടായിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിലവിലെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്യും .

