തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ശനിയാഴ്ച വരെ ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ നീട്ടിയിരുന്നു. എ എന്‍ രാധാകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ഇന്ന് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തും.

