പ്രിയദര്‍ശൻ്റെ ഹംഗാമ 2 എന്ന ചിത്രത്തിൻ്റെ അവകാശം ഇനി ഡിസ്നി ഹോട്ട്സ്റ്റാറിന്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിൻ്റെ അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഹംഗാമ 2.
ചിത്രത്തിൽ പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷശമാണ് പ്രിയദര്ശന് ബോളിവുഡില്‍ വീണ്ടും ചിത്രം സംവിധാനം ചെയുന്നത്. ഈ ചിത്രം 2003 ല്‍ പുറത്തിറങ്ങിയ ഹാംഗാമയുടെ തുടര്‍ച്ചയല്ലെന്നാണ് പ്രിയദര്ശന് വ്യക്തമാക്കുന്നത്. കോവിഡ് സാഹചര്യം കാരണം ചിത്രത്തിൻ്റെ ചിത്രീകരണങ്ങൾ നീട്ടി വെച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


