മൂവാറ്റുപുഴ: മഹാപ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് വീട്ടുപകരണങ്ങളും, അനുബന്ധ വസ്തുക്കളും പകുതി വിലക്ക് നല്‍കുന്നതിന്റെ ഡിസ്കൗണ്ട് കാര്‍ഡ് വിതരണം പായിപ്ര ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആലീസ് കെ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എ.അനില്‍, വി.എച്ച്.ഷഫീഖ്, മറിയംബീവി നാസര്‍, ആമിന മുഹമ്മദ് റാഫി, ആന്റണി ജോസഫ് എന്നിവര്‍ സംമ്പന്ധിച്ചു. ആര്.കെ.എല്‍.എസ് പദ്ധതിപ്രകാരം കുടുംബശ്രീ മുഖേനയാണ് ഡിസ്കൗണ്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

