പോത്താനിക്കാട് : പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ മാത്യു കുഴൽനാടന്റെ പിതാവ് പൈങ്ങോട്ടൂർ കുഴലനാട്ട് കെ.പി എബ്രാഹാം (കുഞ്ഞപ്പൻ – 86) നിര്യാതനായി. സംസകാരം ചൊവ്വ (06-03-2018) നാലിന് ആയങ്കര സെന്റ് ജോർജ് ബഥേൽ പള്ളിയിൽ. ഭാര്യ പണ്ടപ്പിള്ളി മാരാംകണ്ടം ചേലപ്പുഴയിൽ കുടുംബാംഗം മേരി. മറ്റു മക്കൾ ഡോ.പോൾ .കെ.എബ്രാഹാം (ഇ.എൻ. ടി. സർജൻ ചാഴികാട്ട് ഹോസ്പിറ്റൽ തൊടുപുഴ), ഷൈബി (മാർ ബേസിൽ HSS കോതമംഗലം), മിനി ( NKT വെസൽസ് തൊടുപുഴ), സിനി, വർഗീസ് (യു എസ് എ), മരുമക്കൾ: ഡോ.ജയ കൊച്ചുപറമ്പിൽ (മാർ ബേസിൽ ഡെന്റൽ ക്ലിനിക് തൊടുപുഴ ), റെജി മാലിൽ (റിട്ട: പ്രഫസർ എം എ കോളേജ് കോതമംഗലം), പരേതനായ സജി (നെടുംപുറത്ത് കുടിലിൽ,കണ്ട നാട്), ലതിക (യു എസ്.മോടയിൽ മല്ലപ്പിള്ളി ), ഡോ എൽസ മാത്യു (ജുഡീഷ്യൽ മജിസ്ട്രേറ്റ്, ആലുവ).