മൂവാറ്റുപുഴ: മസ്കുലര്‍ ഡിസ്ട്രോഫി രോഗത്തിന് അടിമപ്പെട്ട് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് അരീയ്ക്കാപ്പിള്ളി ജയന്, നിഷ ദമ്പതികളുടെ മകന് അക്ഷയ് ജയന്(13)ന് സഹായവുമായി വിവിധ സംഘടനകള്‍. വെസ്റ്റ് മുളവൂര്‍ യുവജന കൂട്ടായ്മ സ്വരൂപിച്ച 19.000-രൂപ ആശുപത്രി സൂപ്രണ്ട് ഡോ.എം.ആര്.ഷീല, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യു എന്നിവര്‍ക്ക് കൈമാറി. യുവജനവേദി ഭാരവാഹികളായ നിസാര്‍ കളരിയ്ക്കല്‍, മീരാന്‍ മറ്റത്തില്‍, ഫഹദ് താണേലില്‍ എന്നിവര്‍ സംമ്പന്ധിച്ചു.
ശരീരത്തിലെ പേശികളുടെ ബലം ക്ഷയിപ്പിക്കുന്ന മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ് ഈ 13-കാരന്. നാലാം വയസില്‍ നഴ്സറിയില്‍ പഠിക്കുമ്പോഴാണ് അക്ഷയ് ജയനില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ശരീരത്തിലെ കാലിന്റെ മസിലുകള്‍ക്ക് ബലമില്ലാതാകുകയും, ഒടുവില്‍ നടക്കാന്‍ കഴിയാതെ വരികയുമായിരുന്നു. മകന് എഴുന്നേറ്റ് നടക്കുന്നത് കാണാനായി കൂലിപ്പണിക്കാരനായ ജയന് ചികിത്സിക്കാത്ത ആശുപത്രികളില്ല. വിവിധ ആശുപത്രികളിലായി ഇരു കാലുകളിലും മൂന്ന് പ്രാവശ്യം ഓപ്പറേഷന് ചെയ്തു. ക്രിത്രിമമായി പേശികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തങ്കിലും അക്ഷയിന്റെ രോഗത്തിന് യാതൊരു കുറവുമില്ല. രോഗം മൂര്ജ്ജിച്ചതോടെ കൈകളുടെയും ശരീരത്തിലെ മറ്റ് അവയവങ്ങളുടെയും ബലം നഷ്ടപ്പെട്ടു. ഇതോടെ അക്ഷയ് കിടന്ന കിടപ്പിലായി. ശരീരത്തിലെ ഏതെങ്കിലും അവയവം ഒന്നനക്കണമെങ്കില് അമ്മയുടെ സഹായം വേണം. ഒടുവില്‍ മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സാറ നന്ദന മാത്യുവിന്റെ നേതൃത്വത്തില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഈ നിര്‍ദ്ധന കുടുംബം.
അക്ഷയ്ടെ ദുരവസ്ഥ മനസിലാക്കി സഹായവുമായി നിരവധി സംഘടനകളും വിക്തികളും ആശുപത്രിയിലെത്തുന്നുണ്ട്. അക്ഷയ് ജയന്റെയും, എ.റ്റി.ജയന്റെയും പേരില്‍ വെള്ളൂര്‍കുന്നം എസ്.ബി.ഐയുടെ ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-67179261428, ഐഎഫ്സി കോഡ്-എസ്.ബി.ഐ.എന്‍.0070836,


