തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് യൂണിറ്റ് കത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പെട്ടെന്ന് തീ പടര്‍ന്ന സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദൃക്സാക്ഷികളില്‍ നിന്ന് ഡിസിപി ആര് ആദിത്യ മൊഴിയെടുത്തു. 
ഫാക്ടറിയുടെ പുറക് വശത്തുള്ള മൂന്നു നില കെട്ടിടത്തിലാണ് ആദ്യം തീ കണ്ടതെന്നാണ് മൊഴി. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അഗ്നിബാധയെത്തുടര്‍ന്ന് മണ്‍വിളയില്‍ കാര്യമായ വായു മലീനികരണം ഉണ്ടായിട്ടില്ലെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.


