മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കില്‍ കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ പൂര്‍ണ്ണമായും, ഭാഗീകമായും തകര്‍ന്നവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വിതരണം ആരംഭിച്ചു. 44-ലക്ഷം രൂപയാണ് സര്‍ക്കാര്‍ അടിയന്തിര സഹായമായി അനുവദിച്ചത്. താലൂക്കിന് കീഴില്‍ 2018-ജൂലൈ 28-വരെയുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച 491-പേര്‍ക്കാണ് നഷ്ട പരിഹാരം നല്‍കുന്നത്. കാലവര്‍ഷത്തില്‍ താലൂക്കിന് കീഴില്‍ 85-വീട് ഭാഗീകമായും, രണ്ട് വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇവര്‍ക്ക് 10.28-ലക്ഷം രൂപ അടക്കം 35.43-ലക്ഷം രൂപ വിതരണം ചെയ്ത് കഴിഞ്ഞതായി തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന് പറഞ്ഞു. മൂവാറ്റുപുഴ താലൂക്കില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ നിയോജക മണ്ഡലത്തിലെ 513-പേര്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 3800- രൂപ വീതമാണ് നല്‍കുന്നത്. നിലവില്‍ 155-പേരുടെ ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് കഴിഞ്ഞതായും. ബാക്കിയുള്ളവരുടെ വിതരണം അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും തഹസീല്‍ദാര്‍ പി.എസ്.മധുസൂധനന് പറഞ്ഞു. ഇതോടൊപ്പംതന്നെ വെള്ള പൊക്ക ദുരിതബാധിതര്‍ക്ക് എല്‍ദോ എബ്രഹാം എം എല്‍ എ നല്കുന്ന അരിയുടെ വിതരണവും നടന്ന് വരികയാണ്. നിയോജക മണ്ഡലത്തിലെ 1500-കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് അഞ്ച് കി ലോ അരിയാണ് എം എല്‍ എ വിതരണം ചെയ്യുന്നത്.

