ടോക്യോ : ഡയമണ്ട് പ്രിന്‍സസ്സ് ആഡംബരക്കപ്പലില്‍ നിന്നും യാത്രികരും കപ്പല്ജീവനക്കാരുമടങ്ങിയ അവസാനസംഘവും ഒഴിഞ്ഞതോടെ തുറമുഖത്ത് കപ്പല്‍ മാത്രമായി . 130ഓളം പേരടങ്ങിയ അവസാന സംഘം ഞായറാഴ്ച വൈകിട്ടോടെയാണ് കപ്പലില്‍ നിന്നും ഇറങ്ങിയത് . കപ്പലിലെ മൊത്തം അംഗസംഖ്യയുടെ അഞ്ചിലൊന്നു പേര്‍ക്കും കൊറോണ വൈറസ് ബാധിച്ചിരുന്നു .
ശൂന്യമായ കപ്പലില്‍ ശുചീകരണനടപടികളും അണുവിമുക്ത നടപടികളും തുടങ്ങിയിട്ടുണ്ടെന്ന് ജപ്പാന് ആരോഗ്യമന്ത്രി കട്സുനോബു കറ്റോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, കപ്പലിലുണ്ടായിരുന്ന യാത്രികരും കപ്പല്ജീവനക്കാരുമടങ്ങിയ 3711 പേരില്‍ 705 പേര് രോഗബാധിതരായിരുന്നു.


