മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് 10-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
മൂവാറ്റുപുഴ-പുനലൂര്‍ റോഡ്, മൂവാറ്റുപുഴ-തേനി റോഡ്, കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡ്, പതകുത്തി-കല്ലൂര്‍ക്കാട് റോഡ്, കല്ലൂര്‍ക്കാട്-കാവക്കാട് റോഡ്, വാഴക്കാലകണ്ടം- മരതൂര്‍ റോഡ്, നാഗപ്പുഴ-കുമാരമംഗലം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 75-ലക്ഷം രൂപയും, വാഴകുളം-കോതമംഗലം റോഡ്, വാഴക്കുളം അരീക്കുഴ റോഡ്, വാഴക്കുളം-പാറക്കടവ് റോഡ്, പാലക്കുഴി-മണിയന്തടം റോഡ്, നീറംമ്പുഴ-കലൂര്‍ റോഡ്, നാഗപ്പുഴ-കലൂര്‍ റോഡ്, ആയവന-കലൂര്‍ റോഡ്, ആവോലി-നടുക്കര റോഡുകളുടെ നവീകരണത്തിന് 86-ലക്ഷം രൂപയും, അരയാണിചുവട്-പോണ്കുളങ്ങര റോഡ്, മാറിക-പണ്ടപ്പിള്ളി റോഡ്, പാലക്കുഴ-പണ്ടപ്പിള്ളി റോഡ്, കൂത്താട്ടുകുളം-സബ്സ്റ്റേഷന് റോഡുകളുടെ നവീകരണത്തിന് 78-ലക്ഷം രൂപയും, പൈങ്ങോട്ടൂര്‍-പോത്താനിക്കാട് റോഡ്, പോത്താനിക്കാട് -ചാത്തമറ്റം റോഡ്, കലൂര്‍-കടവൂര്‍ റോഡ്, കക്കടാശ്ശേരി-കാളിയാര്‍ റോഡ്, പൈങ്ങോട്ടൂര്‍-മുള്ളരിങ്ങാട് റോഡ്, പോത്താനിക്കാട്-കടവൂര്‍ റോഡുകളുടെ നവീകരണത്തിന് 75-ലക്ഷം രൂപയും, വാച്ച് സ്റ്റേഷന്-ഏനാനല്ലൂര്‍ റോഡ്, ആവോലി-കാരിമറ്റം-രണ്ടാര്‍ റോഡ്, പെരുമറ്റം-രണ്ടാര്‍ റോഡ്, പെരുമ്പല്ലൂര്‍-നടുക്കര റോഡ്, പെരിങ്ങഴ-വള്ളിക്കട റോഡ്, വട്ടക്കുടി-ഫെറി റോഡ്, മാറാടി-കുരുക്കുന്നപുരം റോഡ്, മാറാടി-പെരുവംമൂഴി റോഡ്, അമ്പലംപടി-റാക്കാട് റോഡുകളുടെ നവീകരണത്തിന് 1.06-കോടി രൂപയും, ആരക്കുഴ-മീങ്കുന്നം റോഡ്, ആരക്കുഴ-മൂഴി, സാറ്റലൈറ്റ്-പാറതട്ടേല് റോഡ്, ആരക്കുഴ-മാറിക റോഡ്, കടാതി-ശക്തിപുരം-നാന്തോട് റോഡ്, മേക്കടമ്പ്-മഴുവന്നൂര്‍ റോഡ്, കടാതി-കാക്കനാട് റോഡ്, ആശ്രമംകുന്ന് റോഡ്, മൂവാറ്റുപുഴ-അഞ്ചല്പെട്ടി റോഡുകളുടെ നവീകരണത്തിന് 1.05-കോടി രൂപയും, കാവുംങ്കര-എരമല്ലൂര്‍ റോഡ്, അമ്പലംപടി-വീട്ടൂര്‍ റോഡ്, എറണാകുളം-തേക്കടി റോഡ്, മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡുകളുടെ നവീകരണത്തിന് 75-ലക്ഷം രൂപയും, ആവോലി-ഏനാനല്ലൂര്‍ റോഡ് നവീകരണത്തിന് 1.50-കോടി രൂപയും, അമ്പലംപടി -വീട്ടൂര്‍ റോഡിലെ മുളവൂര്‍ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ വരുന്ന ഭാഗം ബിഎം, ബിസി നിലവാരത്തില്‍ ടാര്ചെയ്യുന്നതിനായി 2.50-കോടി രൂപയും അടക്കമാണ് 10-കോടി രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു…


