മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുന്നതിന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചെര്‍ന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ.സഫറുള്ള, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്, ആര്.ഡി.ഒ. എം.റ്റി.അനില്‍കുമാര്‍, കാക്കനാട് എല്‍.എ.തഹസീല്‍ദാര്‍ കെ.എം.എല്‍ദോ, റവന്യൂ, കെ.എസ്.ടി.പി, പൊതുമരാമത്ത്, എല്‍.എ വകുപ്പുമേധവികള് യോഗത്തില്‍ സമ്പന്ധിച്ചു.

എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ.സഫറുള്ള, എസ്. ഷാജഹാന്, എം.റ്റി. അനില്‍കുമാര്‍ എന്നിവര്‍ സമീപം
യോഗത്തിന് ശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ കച്ചേരിത്താഴം മുതല്‍, പി.ഒ.ജംഗ്ഷന് വരെയുള്ള ഭാഗത്തെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളില്‍ സന്ദര്‍ശനവും നടത്തി. യോഗത്തില്‍ മൂവാറ്റുപുഴ ടൗണ്‍ വികസനം, മുറിക്കല്‍ ബൈപാസ് നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ അതാത് വകുപ്പുമേധവികളെ ചുമതലപ്പെടുത്തി. മുറിയ്ക്കല്‍ ബൈപാസിന്റെ ഡീറ്റേല്‍ഡ് പ്രൊജക്ട് ഈ മാസം തന്നെ സമര്‍പ്പിക്കണമെന്നും, ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനി സ്ഥലമേറ്റെടുക്കാനുള്ള 53-പേരുടെ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധവികളെ ചുമതലപ്പെടുത്തി.
പൊതുമരാമത്ത്, റവന്യൂ, എല്‍.എ, കെ.എസ്.ടി.പി.യുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥല പരിശോധന പുരോഗമിക്കുകയാണ്. മൂവാറ്റുപുഴ ടൗണ്വികസനവുമായി ബന്ധപ്പെട്ട്സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 32.14-കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. 53-പേരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സംയുക്ത സ്ഥലപരിശോധന ആരംഭിച്ചിരിക്കുന്നത്. വെള്ളുര്‍കുന്നം വില്ലേജിന്റെ പരിധിയില്‍പെട്ട പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പലസ്ഥലങ്ങളിലും വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്ലൂകള്‍ അപ്രതിക്ഷമായിരിക്കുകയാണ്. വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് ഇതിനുശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പ് നടത്തുന്നത്. നിലവില്‍ 82-പേരുടെ സ്ഥലമേറ്റെടുത്ത് കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.
കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനുള്ള 15-ലക്ഷം രൂപയുടെ ടേന്ഡര് നടപടികള്‍ പൂര്‍ത്തിയായി. കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന സ്ഥലത്ത് താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുവദിച്ച 35-ലക്ഷം രൂപയ്ക്കും അനുമതിയായിട്ടുണ്ട്. ടൗണ്‍ വികസനവും, ബൈപാസ് നിര്‍മ്മാണത്തിന്റെയും സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ സര്‍വ്വേയര്‍മാരെയും നിയമിച്ചിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.