മൂവാറ്റുപുഴ: രണ്ട് വര്‍ഷത്തെ ഓണററിയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി. മൂവാറ്റുപുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.എ.സഹീറാണ് തന്റെ രണ്ട് വര്‍ഷത്തെ ഓണററിയമായ 208000 രൂപ (രണ്ട് ലക്ഷത്തി എണ്ണായിരം രൂപ) ദുരിതാശ്വാസ പ്രവര്ത്തനത്തിനുപയോഗിച്ച് മാതൃകയായത്. ഒരു ലക്ഷത്തി എണ്ണായിരം രൂപയുടെ ഭക്ഷ്യ ധാന്യകിറ്റുകള്‍ നഗരസഭയിലെ എട്ട് വാര്‍ഡുകളിലായി വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്തത്. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ഒരു ലക്ഷം രൂപയുടെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സിപിഎം ഏരിയ കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ് സഹീര്‍.

