സ്ത്രീകള്‍ക്കിടയില്‍ വളരെ സാധാരണമായ പ്രശ്നമാണ് വേദനാജനകമായ സംഭോഗം. സംഭോഗസമയത്ത് ലൂബ്രിക്കേഷന് ഇല്ലെങ്കില്‍ ഫലം വേദനയും അതുമൂലം സംഭവിക്കുന്ന താത്പര്യക്കുറവും ആയിരിക്കും.
പ്രധാന കാരണം സംഭോഗസമയത്ത് രതിപൂര്‍വലീല ഇല്ല എന്നതാണ്. ലൈംഗികജീവിതത്തില്‍ രതിപൂര്‍വലീലക്കുള്ള പ്രാധാന്യം ഇന്നും പുരുഷന്മാര് വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല. ‘ലക്ഷ്യത്തിനെക്കാള്‍ സൗന്ദര്യം യാത്രയ്ക്കല്ലേ!’ സ്ത്രീകള്‍ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് ഫോര്‍പ്ലേ.

മൃഗങ്ങളെ നോക്കൂ. പാമ്പുകള്‍ ഒരു മണിക്കൂറിലധികമാണ് ഫോര്‍പ്ലേക്ക് ചെലവഴിക്കുന്നത്. പെണ്മയിലിനെ തൃപ്തിപ്പെടുത്താന്‍ നൃത്തം ചെയ്തും മറ്റുമാണ് ആണ്മയില് കാര്യത്തിലേക്ക് കടക്കുന്നത്. ഫോര്‍പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ച് ‘കാമസൂത്ര’യില്‍ വാത്സ്യായനന്‍ പ്രതിപാദിക്കുന്നുണ്ട്.
ചില പുരുഷന്മാര്ക്ക് ഉദ്ധാരണം നഷ്ടപ്പെടുന്നതിനു മുന്‍പ് ‘പണി തീര്‍ക്കണം’ എന്ന മനോഭാവമാണ്. സ്വന്തം സംതൃപ്തിയെക്കുറിച്ചേ അവര്‍ ചിന്തിക്കുന്നുള്ളൂ. രതിപൂര്‍വലീലകള്‍ വഴിയാണ് സ്ത്രീ സംഭോഗത്തിനായി തയ്യാറാകുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മറ്റൊരു വലിയ ശതമാനത്തിന് രതിപൂര്‍വലീലയുടെ പ്രാധാന്യം തീരെ അറിയില്ല.
ഇനിയൊരു വിഭാഗത്തിന്റെ ധാരണ സ്ത്രീയുടെ രഹസ്യഭാഗങ്ങള്‍ സ്പര്‍ശിച്ചാല്‍ അവരെ ഉണര്‍ത്താന്‍ കഴിയും എന്നാണ്. അതല്ല ശരീരത്തിന്റെ പല ഭാഗങ്ങളായിരിക്കും പല സ്ത്രീകള്‍ക്കും പുരുഷന് സ്പര്‍ശിക്കുമ്പോള്‍ സുഖം പകരുന്നത്.
കിടപ്പറയിലെ ലൈംഗികസൂചനയുള്ള സംഭാഷണം, സ്നേഹപ്രകടനം ഇവയൊക്കെ പ്രധാനമാണ്. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് തുറന്ന് ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങള്‍.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഒരു തവണ ബന്ധപ്പെടുമ്പോള്തന്നെ ഒന്നിലധികം തവണ രതിമൂര്‍ച്ഛ കൈവരിക്കാന്‍ കഴിയും. 12 ശതമാനം സ്ത്രീകള്‍ മള്‍ട്ടി ഓര്‍ഗാസ്മിക് ആണ്. ഒരു രതിമൂര്‍ച്ഛയ്ക്കുശേഷം പുരുഷന് ഉദ്ധാരണത്തിന് വളരെ നീണ്ട സമയം എടുക്കും. പക്ഷേ, സ്ത്രീക്ക് വീണ്ടും ഉത്തേജനം നല്കിയാല് രതിമൂര്‍ച്ഛ ആവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് ജനിതകമായുള്ള സിദ്ധിയാണ് ഇത്.
സ്ത്രീയുടെ രതിമൂര്‍ച്ഛ പുരുഷന് തിരിച്ചറിയാന്‍ സാധിക്കില്ല. സ്ത്രീ പറയാതെ പുരുഷന് അത് മനസ്സിലാക്കാന്‍ പറ്റില്ല. പുരുഷന്റെ കാര്യത്തില്‍ രതിമൂര്‍ച്ഛയോടൊപ്പം സ്ഖലനം നടക്കുന്നതുപോലെ സ്ത്രീക്ക് രതിമൂര്ച്ഛക്കനുസൃതമായ ബാഹ്യമായ തെളിവുകള്‍ ഒന്നുമില്ല. സ്ത്രീകളിലെ രതിമൂര്‍ച്ഛ രണ്ടുതരത്തില്‍ ഉണ്ട്. Clitoral Orgasm, ഭഗശിശ്നികയുടെ ഉത്തേജനം വഴിയാണ് നടക്കുന്നതെങ്കില്‍ Vaginal Orgasm, യോനീനാളിയുടെ ഉത്തേജനം വഴി നടക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി വിവാഹിതരായിട്ടും ഒരു തവണപോലും രതിമൂര്‍ച്ഛ അനുഭവിക്കാത്ത സ്ത്രീകള്‍ ഉണ്ട്!

രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട് നാലുതരംപ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 1. നേരത്തെ കൈവരുന്ന രതിമൂര്‍ച്ഛ, 2. പ്രതീക്ഷിക്കുന്നതിലും വൈകി കൈവരുന്ന രതിമൂര്‍ച്ഛ, 3. രതിസുഖം കുറഞ്ഞ രീതിയില്‍ അനുഭവപ്പെടുന്ന രതിമൂര്‍ച്ഛ, 4. തീരെ സുഖം അനുഭവിക്കാത്ത തരത്തിലുള്ള അനുഭവം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം മെനോപ്പോസിലെത്തിയാല് ലൂബ്രിക്കേഷന് കുറയും. സംഭോഗം വേദനാജനകമായേക്കാം. ഏറ്റവും നല്ല ഉപായം ഫോര്പ്ലേക്കായി നല്ല സമയം ചെലവഴിക്കുക എന്നതാണ്.
ഇല്ല. വാട്ടര്‍ റീടെന്ഷന് (water retention) കാരണം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ സ്വല്പം തടിച്ചു എന്നുവരാം.
ആര്‍ത്തവകാലത്തെ ലൈംഗികബന്ധം തികച്ചും സുരക്ഷിതമാണ്. പലര്‍ക്കും ആര്‍ത്തവകാലത്ത് താല്പര്യം അധികം തോന്നും. വിദേശികള്‍ യോനീഭാഗം വൃത്തിയാക്കാന്‍ ടിഷ്യൂപേപ്പര്‍ ഉപയോഗിക്കുന്നതുകൊണ്ട് അണുബാധയ്ക്കുള്ള സാധ്യത അധികമാണ്. പക്ഷേ, ഇന്ത്യയില്‍ വെള്ളംകൊണ്ട് വൃത്തിയാക്കുന്ന രീതിയായതുകൊണ്ട് ബന്ധപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. ഗര്‍ഭം ധരിക്കാനുള്ള ചാന്‍സില്ല എന്നതും താല്പര്യം കൂട്ടും. പക്ഷേ, ആര്‍ത്തവരക്തത്തോട് അറപ്പില്ലാത്തവര്ക്ക് മാത്രം!


