മൂവാറ്റുപുഴ : മർച്ചൻസ് അസോസിയേഷന്റെ നവീകരിച്ച ഓഫീസിൻറെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവഹിച്ചു. മൂവാറ്റുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അജ്മൽ ചക്കുങ്കൽ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡണ്ട് പി സി ജേക്കബ്, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസ്, കെ എ ഗോപകുമാർ, കെ എം ഷംസുദ്ദീൻ, അബ്ദുൾസലാം പി.എം, പി യു ഷംസുദ്ദീൻ, ബോബി എസ് നെല്ലിക്കൽ, എൽദോസ് ടി പാലപ്പുറം തുടങ്ങിയവർ സംസാരിച്ചു