റാസല്‍ഖൈമ: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചെറായി (49) നാട്ടില്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു മരണം. കരള്‍ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
17 വര്‍ഷമായി റേഡിയോ ഏഷ്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യു.എ.ഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടര്‍ന്ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗീതയാണ് ഭാര്യ. മകന്: ആദിത്യ രാജീവ്. മൃതദേഹം ഇന്ന് സംസ്കരിക്കും.


