കൊച്ചി: മൂവാറ്റുപുഴയിലെ എഞ്ചിനീയറിങ് കോളജില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പ്രവാസി സന്നദ്ധ സംഘടനകളും.കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടീസുമായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ ജാമ്യമെടുത്ത സഹപാഠി വിദ്യാര്‍ത്ഥിനിയും അപ്രത്യക്ഷമായതായി.
കഴിഞ്ഞമാസമാണ് കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ റസീന, വെറ്റിലപ്പാറ സ്വദേശി റിന്‍ഷാദ് മുഹിയദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. റിന്‍ഷാദിനെ പ്രതിയാക്കി കേസ് അന്വേഷണം ആരംഭിച്ചെങ്കിലും വിദേശത്തേക്ക് കടന്ന ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ദമാമിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണിയാള്‍. സംഭവത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇയാളെ വിദേശത്ത് നിന്ന് പിടികൂടി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, നവോദയ എന്നിവരും രംഗത്തെത്തിയതായി കുടുംബം അറിയിച്ചു. പരീക്ഷ കഴിഞ്ഞ് കോളജില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കാറിലെത്തിയ സഹപാഠിയായ റസീന, പിതാവിനെ പൊലിസ് പിടികൂടിയെന്നും പെട്ടെന്ന് പോകണമെന്നും പറഞ്ഞ് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതേ സമയം റിന്‍ഷാദും ഒപ്പം കൂടി. വീട്ടിലേക്ക് പോകാതെ വണ്ടി മൂന്നാര്‍ റോഡിലൂടെ പോയതോടെ സംശയം തോന്നിയ യുവതി അടിമാലിക്കു സമീപം ചീയപ്പാറയിലെത്തിയതോടെ ബഹളം വച്ചു. ഇതോടെ കാര്‍ ഡ്രൈവര്‍ക്ക് സംശയം തോന്നി ഇടപെട്ടതിലൂടെയാണ് പെണ്‍കുട്ടിക്ക് രക്ഷയായത്. ഇതിനിടെ റസീന മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു. കാര്‍ ഡ്രൈവര്വീട്ടുകാരെ വിളിച്ചറിയിക്കു കയാണെന്നറിഞ്ഞതോടെ റിന്‍ഷാദും ഇറങ്ങി ഓടി രക്ഷപെട്ടു.
സംഭവം കൈവിട്ടന്നറിഞ്ഞ തോടെ നാടുവിട്ട റസീനയെ കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു. വിദ്യാര്‍ഥിനിയെ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞ് സഹപാഠിയായ വിദ്യാര്‍ഥിനി റിന്‍ഷാദിന്റെ കയ്യില്‍ നിന്നും റസീന സംഭവത്തിന് മുമ്പ് പണവും വാങ്ങിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. റസീന പിടിയിലായി എന്നറിഞ്ഞതോടെയാണ് റിന്‍ഷാദ് വിദേശത്തേക്ക് കടന്നത്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്..


