കുവൈത്ത് സിറ്റി : വന്‍ മയക്ക് മരുന്ന് ശേഖരം കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഷുവെയ്ബ പോര്‍ട്ടില്‍ മയക്ക് മരുന്നിന്റെ വലിയ ശേഖരം എത്തുന്നതായുള്ള സൂചന കസ്റ്റംസ് ഉദ്യോഗസ്ഥന് റാഷിദ് അല്‍ ബാറഖിനു ലഭിച്ചതോടെ നടത്തിയ അതീവ സൂഷ്മ നിരീക്ഷണത്തിന്റ ഫലമായിട്ടാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
765 പാക്കറ്റുകളിലായി നിറച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. അമിത മയക്ക് മരുന്നുപയോഗം മൂലം 2018-ല്‍ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 30 കഴിഞ്ഞ സാഹചര്യത്തില്‍ മയക്ക് മരുന്ന് കണ്ടെത്തല്‍ ഗൗരവമായിട്ടാണ് അധികൃതര്‍ കാണുന്നത്. രാജ്യത്ത് നിലവിലുള്ള നിയമം ശക്തമാക്കുന്നതിനും യുവാക്കളെ ബോധവത്കരിക്കുന്നതിന് രാജ്യ വ്യാപകമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.


