ദുബായ് : കോവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്ന തൃശൂര്‍ ചേറ്റുവ സ്വദേസി ഷംസുദ്ദീനാണ് (65) മരിച്ചത്. സൗദിയില്‍ ആറു വിദേശികളടക്കം ഏഴു പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 121 ആയി. 1158 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 13930 ആയി.