റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പി.ടി.എ റഹീമ് എം.എല്‍.എയുടെ മക്കള്‍ അടക്കം മലയാളികള്‍ ദമാമില്‍ പിടിയിലായി . എം.എല്‍.എയുടെ മകന് ഷബീര്‍.ടി.പി മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് സൗദി അറേബ്യയില്‍ പിടിയിലായത്. ഹവാലക്കേസില്‍ അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി രാജകുടുംബാംഗം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാള്‍ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.