
മൂവാറ്റുപുഴ,കോതമംഗലം താലൂക്കിലെ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് എം ഡി ഇസ്മായില്‍ റാവുത്തറും പ്രവാസി സംഘടനയായ ആശ്രയം യൂ എ ഇയുമായി ചേര്‍ന്നാണ് 5 കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആയവന പഞ്ചായത്ത് കേന്ദ്രീകരിച്ചു 4000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. മൂവാറ്റുപുഴ,മാറാടി,ആരക്കുഴ,വെള്ളൂര്‍ക്കുന്നം എന്നീ വില്ലേജ് ഓഫീസുകളില്‍ നിന്നുമുളള ദുരിതബാധിതരുടെ കണക്ക് അനുസരിച്ച് 3000 ത്തോളം പേര്‍ക്കുള്ള കിറ്റ് വിതരണം വെള്ളിയാഴിച്ച ആരംഭിക്കും. മൂന്നു കണ്ടൈനര്‍ ആവശ്യ വസ്തുക്കള്‍ എത്തിയതിനു പുറമേ രണ്ടു കണ്ടൈനര്‍ കൂടി എത്തി. ജോണ്‍ തെരുവത്ത്, നാസര്‍ കക്കുറിഞ്ഞിയില്‍, താഹിര്‍ ഫൈസി,ജോണ്സണ് ഏലിയാസ്,പ്രിന്‍സ് ഏലിയാസ്, ശബാബ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം പുരോഗമിക്കുന്നത്.


