മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വീസ നല്കി യുഎഇ. കലാ മേഖലയില്‍ നല്കിയ സംഭാവന പരിഗണിച്ചാണ് യുഎഇയുടെ അംഗീകാരം. നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.
ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, കോഡര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്കി വരുന്നുണ്ട്.


