പ്രവാസികള്‍ക്ക് സൗജന്യ യാത്രയും ക്വാറന്റീനും നല്‍കാനാവില്ലെന്ന് നോര്‍ക്ക പ്രവാസികള്‍ക്ക് സൗജന്യ യാത്രയും ക്വാറന്റീനും നല്‍കാനാവില്ലെന്ന് നോര്‍ക്ക. പ്രവാസികള്‍ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികള്‍ക്കു നല്കുന്ന സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്നും നോര്‍ക്ക വ്യക്തമാക്കി.
നോര്‍ക്ക സെക്രട്ടറി ഇളങ്കോവനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്. പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ ഹൈക്കോ ടതിയില്‍ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞതിനെ തുടര്‍ന്നാണ് നോര്‍ക്കയുടെ വിശദീകരണം.
വിദേശത്തുനിന്നു വരുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും തമ്മില്‍ വളരെ വ്യത്യാസ ങ്ങളുണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ക്കു സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഇത് സാധ്യമല്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.


