അബുദാബിയില്‍ അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും വിലയില്‍ ഇടിവ് തുടരുന്നു. 2018ലെ ആദ്യപാദത്തില്‍ അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും വാടകനിരക്കില്‍ യഥാക്രമം 3 ശതമാനവും രണ്ട് ശതമാനവും ഇടിവാണുണ്ടായതെന്ന് ആസ്ടെകോ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫിലെ പ്രമുഖ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനമാണ് ആസ്ടെക്കോ. സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ മുതല്‍ ത്രീ ബെഡ് റൂം അപ്പാര്‍ട്ട്മെന്റുകള്‍ വരെയുള്ളവയ്ക്ക് ഒന്ന് മുതല്‍ 5 ശതമാനം വരെ ഇക്കഴിഞ്ഞ പാദത്തില്‍ വാടകനിരക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം വാടകനിരക്കിലുണ്ടായത് നാല് മുതല്‍ 17 ശതമാനം വരെ ഇടിവാണ്.
മേഖലയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ ഈ വര്‍ഷം ഉണര്‍വുണ്ടാകുമെന്നാണ് ഡെവലപ്പര്‍മാരുടെ പ്രതീക്ഷ.