കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്. പ്രവാസികളോട് കാണിക്കുന്ന ക്രൂരതയെന്ന് ഇതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ നിബന്ധനകള്‍ വെയ്ക്കുന്നത് അതാത് സംസ്ഥാനങ്ങളാണ്. ഇന്ത്യയില്‍ വേറെയൊരു സംസ്ഥാനവും ഈ നിബന്ധന വെച്ചിട്ടില്ല.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതുവഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്.
ആര്.ടി.പി.സി.ആര് ടെസ്റ്റോ ആന്റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.


