ലൈസന്‍സില്ലാതെ ചികിത്സിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കാനുള്ള നിയമ നിര്‍മാണവുമായി യുഎഇ. ഇത്തരത്തില്‍ രണ്ട് കരടുകള്‍ക്ക് ഫെഡെറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. ലൈസന്‍സില്ലാതെ ചികിത്സിച്ചാല്‍ തടവോ 50,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
വ്യാജ രേഖകള്‍ ഹാജരാക്കി ചികിത്സിക്കുന്നവര്‍ക്കും ഇതേ ശിക്ഷയാണ് ലഭിക്കുക. നിയമാനുസൃതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്യും.