റിയാദ്: പ്രവാസി മലയാളി സൗദിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി സുനില്‍ ശങ്കരന് (53) ആണ് മരിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സുനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സൗദിയിലെ തബൂക്കില്‍ ജോലി ചെയ്തുവരികയായിരുന്നു സുനില്‍ ശങ്കരന്. തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹയറിങ് കമ്പനിയില്‍ ജീവനക്കാരനാണ് സുനില്‍. മൃതദേഹം തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ഷീജ സുനില്‍ മക്കള്‍ എംഎസ് സ്നേഹ, എംഎസ് അമൃത