മൂവാറ്റുപുഴ : നഗരസഭയിൽ
പ്രകടന പത്രിക കൂടുതൽ ജനകീയമാക്കാൻ എൽഡിഎഫ് . ഇതിൻ്റെ ഭാഗമായി
പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.ഇതിനായി
നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലും
വാർഡ് കേന്ദ്രങ്ങളിലും പ്രത്യേക തയ്യാറാക്കിയ
ബോക്സുകൾ സ്ഥാപിച്ചു.
മുനിസിപ്പൽ തലത്തിൽ സ്ഥാപിക്കുന്ന
ബോക്സിന്റെ ഉദ്ഘാടനം കച്ചേരിത്താഴത്ത്
വച്ച് മേളയുടെ സെക്രട്ടറിയും മൂവാറ്റുപുഴ നഗരത്തിന്റെ ചരിത്രം ഉൾക്കൊള്ളിച്ച “മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ ”
പുസ്തകത്തിൻ്റെ രചയിതാവുമായ
എസ് മോഹൻദാസ് നിർവ്വഹിച്ചു.
കെ പി അലികുഞ്ഞ് അധ്യക്ഷനായ
യോഗത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ,
സെക്രട്ടറി കലൂർ ഗോപകുമാർ,
മർച്ചൻസ് യൂണിയൻ പ്രസിഡൻറ്
പി എ നൗഷാദ്, പൊതുപ്രവർത്തകൻ
പ്രമോദ് മംഗലത്ത്,വ്യാപാരി വ്യവസായി
സമിതി പ്രസിഡൻറ് സജീവൻ നന്ദനം,
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ
ഭാരവാഹി ശ്രീ വേണു തുടങ്ങിയവർ
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും
ഉദ്ഘാടനം വേളയിൽ ബോക്സ്
നിക്ഷേപിച്ചു. സിപിഎം ഏരിയ സെക്രട്ടറി
അനീഷ് എം മാത്യു,സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സജി ജോർജ്, മുൻ മുനിസിപ്പൽ ചെയർമാൻമാരായ
യു ആർ ബാബു,എം എ സഹീർ , ഉഷ ശശിധരൻ.നഗരസഭാ പ്രതിപക്ഷ നേതാവ് ആർ രാകേഷ്, കൗൺസിലർമാരായ
ഫൗസിയ അലി,പി എം സലീം, എൽഡിഎഫ് നേതാക്കളായ പി ബി അജിത് കുമാർ,ജോർജ് വെട്ടിക്കുഴി, ബിനീഷ് കുമാർ കെ ബി. എന്നിവർ സംസാരിച്ചു..
ബോക്സുകൾ സ്ഥാപിക്കുന്നതോടൊപ്പം
ഇ മെയിൽ, വാട്സ്ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനം വഴിയും പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാം നഗരത്തിലെ പൗരപ്രമുഖരും തൊഴിലാളികളും, വ്യാപാരികളും, ജീവനക്കാരും,യുവതി -യുവാക്കളും, സ്ത്രീകളും വിവിധ മത-സാമുദായ,സാംസ്കാരിക സംഘടന ഭാരവാഹികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ച ഒരു
പ്രകടനപത്രികയായിരിക്കും
എൽഡിഎഫ് പുറത്തിറക്കുന്നത്.
മൂവാറ്റുപുഴ : നഗരസഭയിൽ
പ്രകടന പത്രിക കൂടുതൽ ജനകീയമാക്കാൻ എൽഡിഎഫ് . ഇതിൻ്റെ ഭാഗമായി
പൊതുജനങ്ങളിൽ നിന്നും
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ഇതിനായി
നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലും വാർഡ് കേന്ദ്രങ്ങളിലും പ്രത്യേക തയ്യാറാക്കിയ ബോക്സുകൾ സ്ഥാപിച്ചു.
മുനിസിപ്പൽ തലത്തിൽ സ്ഥാപിക്കുന്ന ബോക്സിന്റെ ഉദ്ഘാടനം കച്ചേരിത്താഴത്ത്
വച്ച് മേളയുടെ സെക്രട്ടറിയും
മൂവാറ്റുപുഴ നഗരത്തിന്റെ ചരിത്രം
ഉൾക്കൊള്ളിച്ച “മൂവാറ്റുപുഴയുടെ
നഗരപുരാവൃത്തങ്ങൾ ”
പുസ്തകത്തിൻ്റെ രചയിതാവുമായ എസ് മോഹൻദാസ് നിർവ്വഹിച്ചു. കെ പി അലികുഞ്ഞ് അധ്യക്ഷനായ
യോഗത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ, സെക്രട്ടറി കലൂർ ഗോപകുമാർ, മർച്ചൻസ് യൂണിയൻ പ്രസിഡൻറ് പി എ നൗഷാദ്, പൊതുപ്രവർത്തകൻ
പ്രമോദ് മംഗലത്ത്,വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് സജീവൻ നന്ദനം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ
ഭാരവാഹി വേണു തുടങ്ങിയവർ
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും
ഉദ്ഘാടനം വേളയിൽ ബോക്സ്
നിക്ഷേപിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു,സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ,
മുനിസിപ്പൽ തെരഞ്ഞെടുപ്പ്
കമ്മിറ്റി സെക്രട്ടറി സജി ജോർജ്,
മുൻ മുനിസിപ്പൽ ചെയർമാൻമാരായ യു ആർ ബാബു,എം എ സഹീർ , ഉഷ ശശിധരൻ.നഗരസഭാ പ്രതിപക്ഷ
നേതാവ് ആർ രാകേഷ്, കൗൺസിലർമാരായ ഫൗസിയ അലി,പി എം സലീം, എൽഡിഎഫ് നേതാക്കളായ പി ബി അജിത് കുമാർ,ജോർജ് വെട്ടിക്കുഴി, ബിനീഷ് കുമാർ കെ ബി. എന്നിവർ സംസാരിച്ചു..
ബോക്സുകൾ സ്ഥാപിക്കുന്നതോടൊപ്പം
ഇ മെയിൽ, വാട്സ്ആപ്പ് തുടങ്ങി
ഓൺലൈൻ സംവിധാനം വഴിയും
പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാം. നഗരത്തിലെ പൗരപ്രമുഖരും
തൊഴിലാളികളും,വ്യാപാരികളും,
ജീവനക്കാരും,യുവതി യുവാക്കളും, സ്ത്രീകളും വിവിധ മത-സാമുദായ, സാംസ്കാരിക സംഘടന ഭാരവാഹികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
ഉൾക്കൊള്ളിച്ച ഒരു പ്രകടന പത്രികയായിരിക്കും എൽഡിഎഫ് പുറത്തിറക്കുന്നത്


