മുവാറ്റുപുഴ: അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ഭാഷാ സമരം എക്കാലത്തേക്കുമുള്ള മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ അവകാശങ്ങള്‍ പിടിച്ചു വാങ്ങാനും സംരക്ഷിക്കാനും ത്യാഗോജ്വല പോരാട്ടങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് മുസ്ലിംയൂത്ത്ലീഗ്. അറബി ഭാഷയെ വിദ്യാലയങ്ങളില്‍ നിന്ന് പറിച്ചെറിയാന്‍ നായനാര്‍ ഗവണ്മെന്റ് കൊണ്ടുവന്ന കരിനിയമം യൂത്ത് ലീഗിന്റെ സമരച്ചൂടില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരികയായിരുന്നു. നായനാരുടെ കരിനിയമത്തെ തകര്‍ത്തെറിയാന്‍ യൂത്ത് ലീഗിന് നഷ്ടമായത് മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ്. മജീദ് റഹ്മാന് കുഞ്ഞിപ്പ എന്ന ധീര രക്ത സാക്ഷികള്‍ പ്രസ്ഥാനത്തിന് പകര്‍ന്നു നല്കിയ ആവേശം ചെറുതല്ലെന്നും കെ എം അബ്ദുല്‍ മജീദ് പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി മുവാറ്റുപുഴയില്‍ സംഘടിപ്പിച്ച സ്മൃതി വിചാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ആരിഫ് പി എ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീറലി ഭാഷാ സമരഅനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ എസ് സുലൈമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി എം ഹാഷിം, കെ എം അബ്ദുല്‍ കരീം, മുസ്ലിം ലീഗ് നേതാക്കളായ അഡ്വ കെ എം ഹസൈനാര്‍, എം.കെ.മുസ്തഫ,എം എം സീതി, എം എസ് അലി, അന്‍സാര്‍ മുണ്ടാട്ട്, പി എസ് സൈനുദ്ധീന്‍, പി പി മൈതീന്‍, വി എ മക്കാര്‍, ജലാല്‍ സ്രാമ്പിക്കല്‍, പി എം മൈതീന്‍, പി എ മുഹമ്മദ് സ്വാലിഹ്,ഫാറൂഖ് മടത്തോടത്ത്, കെ എം ഷക്കീര്‍ , ഷംസുദ്ദീന് ലബ്ബ ,യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് ഇയ്യാസ്, സൈഫുദ്ദീന് ടി എ, നിസാം തെക്കേക്കര, സിദ്ധീഖ് എം എസ്, നിജാസ് ജമാല്‍, ഷിഹാബ് മുതിരക്കാലായില്‍, ഷിഹാബ് ഇ എം അഷ്റഫ് കടങ്ങനാട്ട്, അന്‍സാര്‍ വിളക്കത്ത്, സാലിഹ് മലേക്കുടി റമീസ് ഇബ്രാഹിം, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് റമീസ് പട്ടമ്മാവുടി, മസ്കറ്റ് കെ എം സീ സി സെക്രട്ടറി പി എസ് ഷാനവാസ്, വനിതാ ലീഗ് നേതാക്കളായ സുലൈ മക്കാര്‍,നസീമ മൂസ തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ അജാസ് പി കെ നന്ദി പറഞ്ഞു.