മുവാറ്റുപുഴ: സി പി എം ജില്ലാ സെക്രട്ടറിേയേറ്റ് അംഗം അഡ്വ.പി എം ഇസ്മയിൽ നയിക്കുന്ന മൂവാറ്റുപുഴ മണ്ഡലം ജനമുന്നേറ്റ ജാഥ ഇന്നു സമാപിക്കും. സമാപന സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.

വാളകം പഞ്ചായത്തിൽ വെള്ളിയാഴ്ച ജാഥ പര്യടനം നടത്തി. മേക്കടമ്പ് പള്ളിത്താഴത്ത് നിന്ന് തുടങ്ങിയ ജാഥ പര്യടനം
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ മുരളീധരൻഉദ്ഘാടനം ചെയ്തു. പി എ രാജു അധ്യക്ഷനായി. റ്റി എംജോയി സ്വാഗതം പറഞ്ഞു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, ബാബു ഐസക്ക് എന്നിവർ സംസാരിച്ചു.
വാളകം,കുട്ടാട്ട് പടി,പാലനാട്ടിൽ കവല, കുന്നയ്ക്കാൽ, സി റ്റി സി കവല, മേക്കടമ്പ് ,ഗണപതി കടവ്,റാക്കാട്,കടാതി എന്നിവിടങ്ങളിൽ പര്യടനം നടത്തി അമ്പലം പടിയിൽ ജാഥ സമാപിച്ചു. സമാപന യോഗം സി ഐ റ്റി യു അഖിലേന്ത്യ സെക്രട്ടറി
കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച്ച മുവാറ്റുപുഴ മുനിസിപ്പൽ പ്രദേശത്ത് ജാഥ പര്യടനം നടത്തും.രാവിലെ 9 ന് രണ്ടാർ മണിയംകുളം കവലയിൽ നിന്ന് തുടങ്ങുന്ന ജാഥ, കിഴക്കേക്കര, ആശ്രമം ബസ് സ്റ്റാന്റ്, കെ എസ് ആർറ്റി സി, കച്ചേരിത്താഴം, കീച്ചേരിപ്പടി, പുളിഞ്ചുവട്, വാഴപ്പിള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി ജാഥ വൈകിട്ട് വെള്ളൂർക്കുന്നത്ത് സമാപിയ്ക്കും. ഇതോടനുബന്ധിച്ച് വാഴപ്പിള്ളി കവലയിൽ നിന്ന് തുടങ്ങുന്ന റാലി വെള്ളൂർക്കുന്നത്ത് സമാപിയ്ക്കും.
