മൂവാറ്റുപുഴ: സി.പി.ഐ.മുവാറ്റുപുഴ നിയോജകമണ്ഡലം ജനറല്‍ ബോഡി യോഗം ബുധനാഴ്ച വൈക്കിട്ട് നാലിന് മുവാറ്റുപുഴ അര്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സി.പി.ഐ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗണ്‍സില്‍ അംഗം മുന്‍എം.എല്‍.എ ബാബുപോള്‍, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എല്‍ദോ എബ്രഹാം എം.എല്‍.എ, എന്‍.അരുണ്‍, ജില്ലാ കമ്മിറ്റി അംഗം ടി.എം.ഹാരിസ്, മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ് എന്നിവര്‍ സമ്പന്ധിക്കും. യോഗത്തില്‍ പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ പങ്കെടുക്കണമെന്ന് മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ് അറിയിച്ചു.

