കോടിയേരി ‘അമ്മ’ യെ വെള്ളപൂശുന്നത് മകന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണന്ന് യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബിനീഷും താരരാജക്കന്മാരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരക്കാനും, സിനിമാരംഗത്ത് മകന്റെ സ്വാധീനത്തില്‍ കുറവു വരാതിരിക്കാനുമാണ് കോടിയേരി ‘അമ്മ’ ക്ക് വെള്ളപൂശുന്നത്.
ഇരയോടും, വേട്ടക്കാരനോടും ഒരേ പോലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന, ആണും പെണ്ണും കെട്ട നിലപാട് പുത്ര സ്നേഹത്തിന്റെ അതിപ്രസരത്തില്‍ ഉണ്ടായതാണന്നും ഡീന്‍ പറഞ്ഞു. ഇടതു മുന്നണി അധികാരത്തില്‍ വന്നതിനു ശേഷം ഇത പര്യന്തമുള്ള എല്ലാ കേസുകളിലും സിപ്എം വേട്ടക്കാര്‍ക്ക് പരോക്ഷ പിന്തുണ നല്‍കുകയായിരുന്നു.
നടിയെ അക്രമിക്കപ്പെട്ട കേസിലും, ഇരയുടെ വേദനയല്ല, മകന്റെ വളര്‍ച്ചയാണ് കോടിയേരിയെ ആകുലപ്പെടുത്തുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.


