കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. അതേസമയം അന്തിമ തീരുമാനം രാഹുലിന്റേതാണ്. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ഥി ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.


