മന്ത്രിമാരും എം.എല്‍.എമാരും പ്രതികളായ 150 കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 128 കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി നല്കി. 2016 മുതല്‍ മന്ത്രിമാരും എം.എല്‍.എമാരും പ്രതികളായ കേസുകളാണ് പിന്‍വലിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ ആയിരത്തോളം കേസുകളും പിന്‍വലിക്കും. മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരായ 13 കേസുകളാണ് പിന്‍വലിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരായ ഏഴ് കേസുകളും പിന്‍വലിച്ചു. മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എം.എല്‍.എമാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എം.എല്‍.എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിച്ചവയില്‍പെടുന്നു.
എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ 848 കേസുകള്‍ പിന്‍വലിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ 55 കേസുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ 15 കേസുകളും പിന്‍വലിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായ അഞ്ചു കേസുകളും എ.എ.പിയുടെ ഒരു കേസും പി.ഡി.പിയുടെ രണ്ടു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.

