മലപ്പുറം: വായ്പാതട്ടിപ്പില്‍ മുസ്ലിം ലീഗ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില്‍ മൂത്തേടത്തിനെതിരെ വിജിലന്‍സ് കേസ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എടക്കര ബ്രാഞ്ചില്‍ ക്രമക്കേട് നടത്തിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായില്‍ വ്യാജ രേഖ നിര്‍മ്മിച്ച് വായ്പ്പ എടുത്തുവെന്നാണ് കേസ്.
വായ്പ്പയില്‍ രണ്ടര കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകന് ആസിഫ് അലി എന്നിവരും കേസില്‍ പ്രതികളാണ്. ഓവര്‍ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാന്‍ ഹാജരാക്കിയ കരാര്‍ വ്യാജമെന്നും വിജിലന്‍സ് കണ്ടെത്തി.