പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാജ്ഭവനില്‍ ഇതിനായുള്ള ഒരുക്കം തുടങ്ങി. നിതീഷ് കുമാറിനൊപ്പം ഒൻപത് പേരും സത്യപ്രതിജ്ഞ ചെയ്യും.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെട്ടു.അതേസമയം, ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസിലും അനശ്ചിതത്വമാണ്. കോണ്‍ഗ്രസിലെ ഒന്‍പത് എംഎല്‍എമാരുമായി പാര്‍ട്ടി നേതൃത്വത്തിന് ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല.