തിരുവനന്തപുരം : അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണിക്ക് നിയമസഭയുടെ ആദരവ്. സമാനതകളില്ലാത്ത നേതാവായിരുന്നു കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാന്‍ കഴിയുമോയെന്നത് സംശയമെന്നത് സ്പീക്കര്‍ പി. രാമകൃഷ്ണന് വ്യക്തമാക്കി. കേരളാ രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണിയോടുള്ള ആദരവായി കാരുണ്യ പദ്ധതി തിരിച്ചുകൊണ്ടുവരണമെന്ന് എംകെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു.