തിരുവനന്തപുരം: കള്ളവോട്ട് നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. കള്ളവോട്ട് നടന്ന സ്ഥലത്തും പോളിംഗ് 90 ശതമാനത്തിന് മേലെ നടന്നിടത്തും റീപോളിംഗ് നടത്തണമെന്ന് മുല്ലപ്പളളി രാമചന്ദ്രന് ആവശ്യപ്പെട്ടു. കള്ളവോട്ട് നടത്തിയിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? എന്നും മുല്ലപ്പള്ളി ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരില്‍ പലരും സിപിഎമ്മിനെ കള്ളവോട്ട് ചെയ്യുന്നതിന് സഹായിച്ചതായും മുല്ലപ്പള്ളി ആരോപിച്ചു. കള്ളവോട്ട് വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
Home Kerala കള്ളവോട്ട് നടത്തിയിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? മുല്ലപ്പളളി രാമചന്ദ്രന്
കള്ളവോട്ട് നടത്തിയിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? മുല്ലപ്പളളി രാമചന്ദ്രന്
by വൈ.അന്‍സാരി
by വൈ.അന്‍സാരി