കൊച്ചി: എം എസ് എഫ് മേഖലാ പര്യടനത്തിനു നാളെ എറണാകുളത്തു നിന്നും തുടക്കമാകും.’ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് ‘ എന്ന പ്രമേയത്തില്‍ മെയ് പന്ത്രണ്ടിന് ആലപ്പുഴയില്‍ വെച്ച് നടക്കുന്ന ദക്ഷിണ കേരള റാലിയുടെ പ്രചരണാര്‍ഥം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെയും ജനറല്‍ സെക്രട്ടറി എം പി നവാസിന്റെയും നേതൃത്വത്തില്‍ എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും മേഖല പര്യടനം ആരംഭിക്കും.
സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന പര്യടനം എറണാകുളത്ത് ആരംഭിച്ചു കോട്ടയം,ഇടുക്കി ജില്ലകളിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മെയ് ഒന്നിന് ആലപ്പുഴയില്‍ സമാപിക്കും. ജനറല്‍ സെക്രട്ടറി എം പി നവാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നും പര്യടനം ആരംഭിച്ച് കൊല്ലം,പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മെയ് ഒന്നിനു ആലപ്പുഴയില്‍ സമാപിക്കും.
എറണാകുളം ജില്ലയില്‍ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് വി കെ ഇബ്രാഹിം കുഞ്ഞ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിനും തിരുവനന്തപുരത്ത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ജനറല്‍ സെക്രട്ടറി എം പി നവാസിനും പതാക കൈമാറിയാണ് പര്യടനങ്ങള്‍ക്ക് തുടക്കമാകുന്നത്. മേഖല പര്യടനത്തില്‍ സംസ്ഥാന ഭാരവാഹികള്‍,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍,മണ്ഡലം ഭാരവാഹികള്‍ അംഗങ്ങളായി പങ്കെടുക്കും.
വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ്,യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ മേഖല പര്യടനത്തെ സ്വീകരിക്കും.
മിസ്ഹബ് കീഴരിയൂര്‍ നയിക്കുന്ന നിയോജക മണ്ഡലംതല പ്രചചരണ യാത്രയില്‍ സംസ്ഥാന ഭാരവാഹികളായ
ശരീഫ് വടക്കയില്‍,ഷബീര്‍ ഷാജഹാന്, ഹാഷിം ബംബ്രാണി, അബ്ദു സമദ് എ പി തുടങ്ങിയവര്‍ സംബന്ധിക്കും.
യാത്ര രാവിലെ രാവിലെ 7.30 – പതാക കൈമാറ്റവും തുടര്‍ന്ന്
8.00 – കളമശ്ശേരി (കളമശ്ശേരി, പറവൂര്‍ മണ്ഡലം)9.30 – എറണാകുളം(എറണാകുളം, തൃക്കാക്കര മണ്ഡലം)11.00 – കൊച്ചി(കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലം)ഉച്ചയ്ക്ക് ശേഷം 2.30 ന്. – ആലുവ (ആലുവ, അങ്കമാലി മണ്ഡലം ) 4.00. – പെരുമ്പാവൂര്‍ (പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലം)6.OO – മൂവാറ്റുപ്പുഴ (മൂവാറ്റുപ്പുഴ,പിറവം മണ്ഡലം ) 7.30 കോതമംഗലം (കോതമംഗലം മണ്ഡലം) സമാപനവും നടക്കും.ജില്ലയിലെ പ്രചരണ യാത്രകള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഷഹബാസ് കാട്ടിലാന്‍, ജന.സെക്രട്ടറി അനീസ് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.