കോഴിക്കോട്: ശബരിമല കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ബാലന്. അമൃതാനന്ദമയി ആര്.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ സി.പി.എം രാഷ്ട്രീയമായി നേരിടുമെന്നാണ് ബാലന്റെ മുന്നറിയിപ്പ്.
ബി.ജെ.പി വക്താവായാല്‍ ഉണ്ടാകുന്ന അപകടം മാതാ അമൃതാനന്ദമയി മനസ്സിലാക്കണം. ബി.ജെ.പി ഭക്തന്മാര് മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവ ചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എ.കെ ബാലന് വ്യക്തമാക്കി.

