മൂവാറ്റുപുഴ : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചരണങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. സംഘടന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ ഇടത് യുവജന സംഘടനയുമായി ചേർന്നുകൊണ്ട് നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധവും വ്യാജവുമാണെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വർഗീസ് താണീവീടൻ പറഞ്ഞു.
ഇത്തരക്കാർ തന്നെയാണ് മുവാറ്റുപുഴ കോടതിയിൽ പരാതിയുമായി പോയതും വ്യാജ പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നതിനും പിന്നിൽ.
സംഘടന തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂവാറ്റുപുഴയിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട് സെക്രട്ടറിയായി തീർന്ന വ്യക്തിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സംഘടനയെ പൊതുമധ്യത്തിൽ അപമാനിക്കുവാൻ ശ്രമിക്കുന്നതാണെന്നും ഇത്തരക്കാർക്കെതിരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസനും സംസ്ഥാന പ്രസിഡന്റിനും നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അറിയിച്ചു


